കണ്ണൂരിൽ 22 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 22 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 18-ാം ഡിവിഷനും പായം 12, പാനൂര്‍ 1, 22, 32, 40, ആന്തൂര്‍ 10, മുണ്ടേരി 17, പെരളശ്ശേരി 7, തലശ്ശേരി 36, ശ്രീകണ്ഠാപുരം 30, കതിരൂര്‍ 6 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 10-ാം വാര്‍ഡും മുഴപ്പിലങ്ങാട് 12, മലപ്പട്ടം 8, പയ്യാവൂര്‍ 3, കുറുമാത്തൂര്‍ 7, ചെമ്പിലോട് 11, കറ്റിയാട്ടൂര്‍ 6, രാമന്തളി 11, ഏഴോം 6, കൂടാളി 16 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.
അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14,19,41,50 ഡിവിഷനുകളും ആലക്കോട് 19, 13, അഞ്ചരക്കണ്ടി 7, ആന്തൂര്‍ 1, 3, 6, 10, 11, 24, ആറളം 10, ചപ്പാരപ്പടവ് 4, 5, ചെമ്പിലോട് 5,7,9,11,14, ചിറക്കല്‍ 4,6, ചിറ്റാരിപ്പറമ്പ 13, ചൊക്ലി 5,17, എരമം കുറ്റൂര്‍ 5, എരുവേശ്ശി 9, ഏഴോം 4, ഇരിട്ടി 1,16,21, കടമ്പൂര്‍ 2,3,13, കതിരൂര്‍ 1,2,16, കണ്ണപുരം 4, കീഴല്ലൂര്‍ 12, കോളയാട് 9,10,13, കൂത്തുപറമ്പ 13, കോട്ടയം മലബാര്‍ 4,14, കുന്നോത്തുപറമ്പ 3,5,7,10,  മലപ്പട്ടം 1,7, മാലൂര്‍ 1,2,7,13,14, മാങ്ങാട്ടിടം 11, മട്ടന്നൂര്‍ 13,15,16,17,28, മാട്ടൂല്‍ 12, മയ്യില്‍ 2, മൊകേരി 2, മുണ്ടേരി 11,20, മുഴക്കുന്ന് 1,2, മുഴപ്പിലങ്ങാട് 6, പായം 12, പന്ന്യന്നൂര്‍ 2, പാനൂര്‍ 1,5,21,28,30,35,39,40, പാപ്പിനിശ്ശേരി 5, പരിയാരം 7, പട്ടുവം 6,8,9, പയ്യന്നൂര്‍ 28, പെരളശ്ശേരി 7, പേരാവൂര്‍ 16, പിണറായി 7,8, രാമന്തളി 2,9, ശ്രീകണ്ഠാപുരം 2,22, തലശ്ശേരി 10,11,14,17,27, തില്ലങ്കേരി 6, തൃപ്പങ്ങോട്ടൂര്‍ 1,12,13,15,16,17, ഉളിക്കല്‍ 1, വേങ്ങാട് 9,10,12,16 എന്നീ വാര്‍ഡുകളും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: