കൊവിഡ്: കണ്ണൂർ ജില്ലയില്‍ 38 പേര്‍ക്കു കൂടി രോഗമുക്തി

0

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 38 പേര്‍ കൂടി ഇന്ന് (ആഗസ്ത് 8) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1221 ആയി. 
പയ്യന്നൂര്‍ സ്വദേശി 31കാരന്‍, അഞ്ചരക്കണ്ടി സ്വദേശികളായ 40 കാരന്‍, 52 കാരന്‍, പട്ടുവം സ്വദേശി 25 കാരന്‍, മയ്യില്‍ സ്വദേശി 23 കാരന്‍, കൂട്ടുമുഖം സ്വദേശികളായ 29 കാരായ രണ്ടുപേര്‍, ചപ്പാരപ്പടവ് സ്വദേശി 32 കാരന്‍, ചിറക്കല്‍ സ്വദേശി 58 കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 29 കാരന്‍, 31 കാരന്‍, 25 കാരന്‍, തളിപ്പറമ്പ് സ്വദേശി 30 കാരന്‍, ഏഴോം സ്വദേശി 26 കാരന്‍ എന്നിവര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നാണ് രോഗമുക്തി നേടിയത്.
കടന്നപ്പള്ളിപാണപ്പുഴ സ്വദേശി 45 കാരന്‍, കുഞ്ഞിമംഗലം സ്വദേശി 35കാരി, ചെറുതാഴം സ്വദേശി 53 കാരി, പരിയാരം സ്വദേശി 43 കാരി, കരിവെള്ളൂര്‍ സ്വദേശി 24 കാരന്‍, തളിപ്പറമ്പ് സ്വദേശി 38 കാരി, പേരാവൂര്‍ സ്വദേശി 65 കാരന്‍, 4 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തരായി.
ആയുര്‍വേദ ആശുപത്രി സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കടന്നപ്പള്ളിപാണപ്പുഴ സ്വദേശികളായ 40 കാരി, 40 കാരി, എരമംകുറ്റൂര്‍ സ്വദേശി 47 കാരി, പയ്യന്നൂര്‍ സ്വദേശി 21 കാരി, പാപ്പിനിശ്ശേരി സ്വദേശി 37 കാരന്‍, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശികളായ 42 കാരി, 15 കാരന്‍, മാലൂര്‍ സ്വദേശി 47 കാരന്‍, മുഴക്കുന്ന് സ്വദേശി 23 കാരി, ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  കന്റോണ്‍മെന്റ് പരിധിയില്‍ താമസിക്കുന്ന 61 കാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 32 കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായ മറ്റുള്ളവര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading