കണ്ണൂർ ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ

ജില്ലയില്‍ 57 പേര്‍ക്ക് ഇന്ന് (ആഗസ്ത് 8) കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലമാണ് 26 പേര്‍ക്ക് രോഗബാധ. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മൂന്ന് ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരുവില്‍ നിന്ന്് ജൂലൈ 15ന് എത്തിയ പാനൂര്‍ സ്വദേശി 35കാരന്‍, 20ന് എത്തിയ തലശ്ശേരി സ്വദേശി 76കാരി, ആഗസ്ത് 1ന് എത്തിയ പേരാവൂര്‍ സ്വദേശികളായ 48കാരി, ഒരു വയസുള്ള ആണ്‍കുട്ടി, 3ന് എത്തിയ മുണ്ടേരി സ്വദേശി 39കാരന്‍, വീരാജ്പേട്ടയില്‍ നിന്ന്് ആഗസ്ത് 4ന് എത്തിയ കീഴല്ലൂര്‍ സ്വദേശി 46കാരന്‍, മുണ്ടേരി സ്വദേശി 34കാരന്‍, വേങ്ങാട് സ്വദേശി 47കാരന്‍, ആഗ്സ്ത് 4ന് കൂര്‍ഗില്‍ നിന്ന് എത്തിയ പായം സ്വദേശി 46കാരന്‍, ഗുണ്ടല്‍പേട്ടയില്‍ നിന്ന് എത്തിയ പരിയാരം സ്വദേശി 33കാരന്‍, മൈസൂരില്‍ നിന്ന്് ജൂലൈ 28ന്് എത്തിയ പാനൂര്‍ സ്വദേശി 55കാരന്‍, 29ന് എത്തിയ കതിരൂര്‍ സ്വദേശി 58കാരന്‍, ആഗസ്ത് 4ന് എത്തിയ പാനൂര്‍ സ്വദേശി 59കാരന്‍, 5ന് എത്തിയ ചിററാരിപ്പറമ്പ സ്വദേശി 35കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 26ന് ബാംഗ്ലൂരില്‍ നിന്ന് 6ഇ 7974 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശികളായ 33കാരന്‍, 27കാരി, ആറ് വയസുകാരന്‍, ലഡാക്കില്‍ നിന്ന്് ഡല്‍ഹി വഴി 6ഇ 7225 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 30കാരന്‍, ആഗസ്ത് 1ന് ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 29കാരന്‍, അതേ വിമാനത്തില്‍ സെക്കന്തരാബാദില്‍ നിന്നും എത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 27കാരന്‍, ആഗസ്ത് 2ന് പശ്ചിമ ബംഗാളില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 7318 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 50കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.
മുഴപ്പിലങ്ങാട് സ്വദേശി 54കാരന്‍, മലപ്പട്ടം സ്വദേശി 47കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ അഞ്ച് വയസ്സുകാരന്‍, 25കാരി, കുന്നോത്തുപറമ്പ സ്വദേശി 52കാരന്‍, കുറുമാത്തൂര്‍ സ്വദേശികളായ 40കാരന്‍, 28കാരി, ചെമ്പിലോട് സ്വദേശി 19കാരന്‍, രാമന്തളി സ്വദേശികളായ 52കാരന്‍, 15കാരന്‍, 29കാരന്‍, 19കാരി, 33കാരി, അഞ്ചു വയസുകാരി, 54കാരി, പരിയാരം സ്വദേശി 35കാരി, ഏഴോം സ്വദേശി 35കാരന്‍, കൂടാളി സ്വദേശി 15കാരന്‍, 34കാരന്‍, കുറ്റിയാട്ടൂര്‍ സ്വദേശി 49കാരന്‍, തളിപ്പറമ്പ സ്വദേശി 47കാരി, ശ്രീകണ്ഠാപുരം സ്വദേശി 42കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 19കാരന്‍, 22കാരി, തലശ്ശേരി സ്വദേശി 13കാരി, ഏഴിലോട് സ്വദേശി 52കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.
നഴ്സിങ്ങ് സൂപ്രണ്ട് (നോര്‍ത്ത് പറവൂര്‍) കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 53കാരി, സ്റ്റാഫ് നഴ്‌സ് (കാസര്‍ക്കോട്) പയ്യാവൂര്‍ സ്വദേശി 23കാരി, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സുമാരായ ചെറുതാഴം സ്വദേശി 22കാരന്‍, കോട്ടയം സ്വദേശി 23കാരി, ഹൗസ് സര്‍ജന്‍ കോഴിക്കോട് സ്വദേശി 24കാരി,  ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സുമാരായ പയ്യാവൂര്‍ സ്വദേശി 30കാരി, ശ്രീകണ്ഠാപുരം സ്വദേശി 33കാരി, എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡിഎസ്‌സി ഉദ്യോഗസ്ഥരായ പാലക്കാട്, കര്‍ണ്ണാടക, ഒഡീഷ സ്വദേശികളായ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1640 ആയി. 
ഇതില്‍ 1221 പേര്‍ രോഗ മുക്തി നേടി. 
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9324 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 69 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 135 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 12 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 21 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 7 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 20 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 92 പേരും ഹോം ഐസൊലേഷനില്‍ നാല് പേരും  വീടുകളില്‍ 8962 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 36561 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 36051 എണ്ണത്തിന്റെ ഫലം വന്നു. 510 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: