ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം  ആഗസ്ത് 14 വരെ നിര്‍ത്തിവക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ ദുരന്തനിവാരണം അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.  ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ജനവാസ പ്രദേശത്ത്  നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് അതത്  തഹസില്‍ദാര്‍മാര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: