പയ്യാവൂരിൽ ഉരുൾപൊട്ടി; മലയോരത്ത് കനത്ത നാശനഷ്ടം

പയ്യാവൂർ :പഞ്ചായത്തിലെ ചീത്തപ്പാറയിലെ വനമേഖലയിൽ ഉരുൾപൊട്ടി. രാത്രി ഒരു മണിയോടെയാണ് ഉരുൾ പൊട്ടിയത്. ജില്ലയിലെ മലയോര മേഖലകളിൽ വെള്ളം കയറി. ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിത്. ശ്രീകണ്ഠാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ മഴയിൽ ചപ്പാരപ്പടവ് നഗരം വെള്ളത്തിൽ മുങ്ങി. ഇന്നലെ അർധ രാത്രി മുതലാണ് വെള്ളം കയറാൻ തുടങ്ങിയത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തേറണ്ടി, അരിപാമ്പ്ര പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി. കർണ്ണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് വെള്ളപ്പൊക്കം രൂക്ഷമായതെന്നാണ് പ്രാഥമിക നിഗമനം. മലയോര മേഖലയിൽ മഴ തുടരുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് തളിപ്പറമ്പ്, ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: