അതി ശക്തമായ മഴയിൽ കക്കാട് പുഴ കര കവിഞ്ഞു; റോഡ് മുഴുവൻ വെള്ളത്തിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറുന്നു

കക്കാട് പുഴ പുല്ലൂപ്പി പുഴ നിറഞ്ഞ് കവിഞ്ഞതോട് കൂടി പള്ളിപ്രം, കക്കാട് റോഡ് മുഴുവൻ വെള്ളത്തിനടിയിലായി. ഇവിടെ രണ്ടടിയോളം ഉയരത്തിലാണ് വെളളം കയറിയിരിക്കുന്നത്. ഇടച്ചേരി, തുളിച്ചേരി, ഒറ്റ പീടിക, ശാദുലി പള്ളി , ആരും ഭാഗം, പൂല്ലൂപ്പി, തുരുത്ത്, കല്ല് കെട്ട് ച്ചിറ എന്നീ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീടുകളിലും, കടകളിലും വെള്ളം കയറുകയും, പുല്ലൂപ്പി കോളനി, ശാദുലി പള്ളി ഭാഗങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ മരങ്ങൾ വീടുകൾക്ക് മുകളിൽ വീണ് നാശനഷ്ടങ്ങൾ ഉണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: