കനത്ത മഴ: പറശ്ശിനി മടപ്പുരയിൽ വെള്ളം കയറി.

കണ്ണൂർ: കനത്ത മഴയിൽ പറശ്ശിനി പുഴ കരകവിഞ്ഞൊഴുകി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി. ശ്രീകോവിലിന്റെ തറ വരെ വെള്ളം കയറിയ നിലയിൽ. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. വളപട്ടണം പുഴയുടെ ഇരുകരകളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. പരിസരവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: