കരിപ്പൂർ അപകടം; മരിച്ചവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവർ ക്വാറന്റൈനില്‍ പോകണം: ആരോഗ്യ മന്ത്രി.

കരിപ്പൂർ :ഇന്നലെ കരിപ്പൂരിൽ നടന്ന വിമാന ദുരന്തത്തിൽ മരിച്ചവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരിച്ചവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സംസ്കരിക്കുക.

രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ മന്ത്രി കെ. ഷൈലജ ടീച്ചര്‍ അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിക്കാനായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കരിപ്പൂരിലേക്ക് തിരിച്ചു. നേരത്തെ വ്യോമയാന മന്ത്രാലയം വിമാനാപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ സംഘം കരിപ്പൂരിലെത്തിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ കരിപ്പൂരിലെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചത് 19 പേരാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: