കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. ഇരിക്കൂർ ,ശ്രീകണ്ഠാപുരം ടൗണുകളിൽ വെള്ളം കയറി

8 / 100 SEO Score

കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം; തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ശ്രീകണ്ഠപുരം,ചെങ്ങളായി,പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി.

ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

ക്കൂടാതെ മഴ കനക്കുന്നതോടെ പാവന്നൂർ, മലപ്പട്ടം, മയ്യിൽ അടക്കം പുഴയോട് ചേർന്ന ഭാഗങ്ങളിൽ വെള്ളം കയറുന്നു.

പാവന്നൂരിൽ ഇരുപതൊളം കുടുംബങ്ങളെ ബന്ധു വീടുകളിലെക്ക് മാറ്റി പാർപ്പിച്ചു.

കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചയത്തുകളിലെ പുഴയോരത്ത് താമസിക്കുന്നവർ പലരും ബന്ധുവിടുകളിലെക്ക് മാറിയിട്ടുണ്ട്. പുഴയോരത്ത് പല ഭാഗങ്ങളിലും ജല നിരപ്പ് വർദ്ധിക്കുന്നതായി റിപ്പെർട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: