പൊളിച്ചു നീക്കാനായി കൊണ്ടു പോകുകയായിരുന്ന കപ്പൽ കയറു പൊട്ടി ധര്‍മ്മടം തുരുത്തിന് സമീപം കരയ്ക്കടുത്തു

പൊളിച്ചു നീക്കാനായി കൊണ്ടു പോകുകയായിരുന്ന കപ്പൽ കയറു പൊട്ടി ധര്‍മ്മടം തുരുത്തിന് സമീപം കരയ്ക്കടുത്തു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അലക്ഷ്യമായി നീങ്ങുന്ന കപ്പല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മാലിദ്വീപില്‍ നിന്നും അഴീക്കലേക്ക് പൊളിക്കാനായി കൊണ്ടുപോകുകയായിരുന്ന കപ്പലാണെന്ന് ധര്‍മ്മടം പോലീസ് അറിയിച്ചു. കാലപ്പഴക്കത്താല്‍ പൊളിച്ചു നീക്കാനായി അഴീക്കലിലേക്ക് മറ്റൊരുകപ്പലില്‍ കെട്ടി വലിച്ചു കൊണ്ടുപോകവെയാണ് ഉള്‍ക്കടലില്‍ ഇരു കപ്പലുകളും കടല്‍ക്ഷോഭത്തില്‍പ്പെട്ടത്. പൊളിക്കാന്‍ കൊണ്ടുപോവുന്ന കപ്പലില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്ന കപ്പലില്‍ കയറി രക്ഷപ്പെട്ടതായാണ് വിവരം. തകരാറിലായ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.ശക്തമായ കാറ്റിലും തിരയിലും പെട്ട് ധര്‍മ്മടം തുരുത്തിന് സമീപം കപ്പൽ അടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തീരദേശ പോലീസും ധര്‍മ്മടം പോലീസും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: