കനത്ത മഴ: പി.എസ്.സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നാളെ (09-08-2019) നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് II (കാറ്റഗറി നമ്ബര്‍ 124/2018) പരീക്ഷയാണ് മാറ്റിവച്ചത്. ഈ പരീക്ഷ ഈ മാസം 30 ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നാളെ രാവിലെ 7.30 മുതല്‍ 9.15 വരെയാണ് പരീക്ഷ നടത്താനിരുന്നത്. പരീക്ഷ നടക്കേണ്ടിയിരുന്ന ചില കേന്ദ്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളായി സര്‍ക്കാര്‍ മാറ്റിയതിനാലും കേരളത്തില്‍ പരക്കെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും പരീക്ഷ മാറ്റിവയ്ക്കുകയാണെന്ന് പിഎസ്‍‌സി അറിയിച്ചു.
മാറ്റിവച്ച പരീക്ഷ ഈ മാസം 30 ന് തന്നെ നടക്കുമെന്നും പരീക്ഷാ സമയത്തിലും പരീക്ഷാ കേന്ദ്രത്തിലും മാറ്റമുണ്ടാകില്ലെന്നും പിഎസ്‌സി അറിയിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ ഈ ദിവസം രാവിലെ ഹാള്‍ ടിക്കറ്റുമായി ഹാജരാകണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: