കുട്ടനാട്ടിന്റെ കണ്ണീരൊപ്പാൻ: കരുവൻച്ചാൽ ട്രൂ വിഷൻ കൾച്ചറൽ ഫോറത്തിന്റെ ഭക്ഷ്യസാധനവും കുടിവെള്ളവും നേരിട്ടെത്തിച്ചു

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശത്ത് ജനങ്ങളുടെ കണ്ണീരിന് സാന്ത്വനം എന്ന രീതിയിൽ കരുവൻച്ചാൽ ട്രൂ വിഷൻ

കൾച്ചറൽ ഫോറത്തിന്റെ ഭക്ഷ്യസാധനവും കുടിവെള്ളവും നേരിട്ട് ചെന്ന് വിതരണം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പ്രസി: പോളി തോമസ് ഉദ്ഘാടനം ചെയ്തു. നെടുമുടിപഞ്ചായത്ത് പ്രസിഡന്റ് ചാക്കോ, ബ്ലോക്ക് വൈസ് പ്രസി: രമണിബാനു, സ്റ്റാന്റിങ്ങ് ചെയർപപോഴ്‌സനൽ: മീനി മൻമദൻ ബ്ലോക്ക് മെമ്പർമാരായ. കമലമ്മ ഉദയാനന്ദൻ, ഉല്ലാസ് കൃഷ്ണൻ, പ്രസന്നകുമാരി, ബിജു പാലത്തിങ്കൽ, സി.ഡി.എസ് ചെയർപേഴ്സൺ പ്രസീദ മി നിൽകുമാർ, പി.ജെ സനൽകുമാർ, സന്തോഷ് പന്തണം സി.ഡി.എസ് മെമ്പർ രാജിഷ സനൽ, വിവിധരാഷ്ട്രീയ പ്രവർത്തകർ, സാമുഹിക പ്രവത്തകർ, കുടുംബശ്രീ പ്രവർത്തകർ, എന്നിവരും ട്രൂ വിഷൻ കൾച്ചറൽ ഫോറത്തിന്റെ പ്രസി: പി.എം.നൗഷാദ്.സെക്രട്ടറി സജി തുണ്ടിയിൽ ട്രഷ ർ – അനിൽ കുമാർ അംഗങ്ങളായ ആൽബിൻ ,ഷിജിത്ത് , മുനീർ പെരിങ്ങാല , പ്രണവ്, സജിത്ത് രേഖ, അബദുൽ റഷീദ് പി.എം, പി.കെ ഹസൻ, എന്നിവരും കൂടി മൂന്ന് ടൺ ഭഷ്യസാധനങ്ങൾ 30 ഓളം ദുരിദാശ്യാസ ക്യാമ്പുകളിൽ നേരിട്ട് എത്തിച്ചു ഒരു ക്യാമ്പിൽ തന്നെ 30 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരവസ്ഥയാണ് അവിടെയുള്ളത് കൂടാതെ 1000 ബോട്ടിൽ കുടിവെള്ളവും എത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: