പഴയങ്ങാടിയിൽ വൻ നിരോധിത പുകയില വേട്ട

പഴയങ്ങാടി വൻ നിരോധിത പുകയില വേട്ട .പഴയങ്ങാടി ടൗണിൽ വച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 3700 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. പഴയങ്ങാടിയിലെ മൊത്ത വിതരണക്കാരൻ പുതിയങ്ങാടി സ്വദേശി അബ്ദുള്ളയുടെ മകൻ അറഫാത്ത് ഓട്ടോ ഡ്രൈവർ ഫൈസൽ എന്നിവരെയാണ് പഴയങ്ങാടി SI ബിനു മോഹൻ പി.എ യും സംഘവും പിടികൂടിയത്.

സംഘത്തിൽ ASI മാത്യൂ, കുഞ്ഞിരാമൻ, സീനിയർ സിപിഒ റോസ് , സത്യൻ, KA P ജിതേഷ് കുമാർ, ലാൽ കൃഷ്ണ, ശരത്ത് ,അഭിജിത് എന്നിവർ ഉണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: