കണ്ണൂർ ഇരിട്ടി കീഴങ്ങാനത്ത് ഉരുൾപൊട്ടിലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ചു

ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇരിട്ടി കിഴങ്ങാനത്ത് ഇമ്മാണിയില്‍ തോമസ് (70), മരുമകള്‍ ഷൈനി (40) എന്നിവരാണ് മരിച്ചത്. കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.തളിപ്പറമ്പ് – ഇരിട്ടി താലൂക്കുകളിലെ നാളെ നടക്കുന്ന ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളിൽ മാറ്റമില്ല.മലയോരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം. കനത്തമഴയും ഉരുള്‍പൊട്ടലും കാരണം മലയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പ്. ഇരിട്ടി താലൂക്കോഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അതീവ ജാഗ്രത നിര്‍ദ്ദേശം ഇരിട്ടി മലയോരത്തുണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് പുഴയോരങ്ങളിലും കുന്നിന്‍ ചെരുവുകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു.മഴ തുടര്‍ന്നാല്‍ രാത്രിയില്‍ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞിരിക്കണമെന്നും സഹായം ആവശ്യമുള്ളവര്‍ താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമിമായും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം 04902494910.അയ്യന്‍കുന്ന് പഞ്ചായത്തിലെ ചെമ്പോത്തനാദി കവലയിലെ പാലം തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. കൂട്ടുപുഴപേരട്ടറൂട്ടില്‍അമ്പലത്തിന്സമീപംറോഡില്‍മണ്ണിടിഞ്ഞ്വീണ്ഗതാഗതംതടസപ്പെട്ടു.കോളിത്തട്ട്രണ്ടാംകൈയില്‍രണ്ടിടത്ത്ഉരുള്‍പൊട്ടല്‍.2 കുടുംബങ്ങളെമാറ്റിപ്പാര്‍പ്പിച്ചു. മുടിക്കയം വാര്‍ഡ് 2ല്‍ പ്രഭാകരന്‍ വേളേക്കാട്ട്, നിധീഷ് വേളേക്കാട്ട് എന്നിവരുടെ കൃഷിയിടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. രണ്ടു ദിവസമായി മലയോരത്ത് പെയ്യുതുകൊണ്ടിരിക്കുന്ന കനത്ത മഴ നിരവധി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിന് വഴി തുറന്നു. ഏരുവേശ്ശി, പയ്യാവൂര്‍, ആലക്കോട്, ഉളിക്കല്‍, അയ്യംകുന്ന് പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. നൂറോളം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഉളിക്കല്‍ പയ്യാവൂര്‍ റൂട്ടില്‍ കോക്കാട്, തോണിക്കടവ്,തിരൂര്‍,കാഞ്ഞിലേരി,കണിയാര്‍വയല്‍ റോഡുകളും വെള്ളത്തിനടിയിലായി. പയ്യാവൂര്‍ കണ്ടകശ്ശേരി പാലം, വയത്തൂര്‍ പാലം, വട്ട്യാംതോട് പാലങ്ങളും വെള്ളം കയറിയതുമൂലം വാഹന ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റിയിലെ തുമ്പേനി, പൊടിക്കളം, അലക്‌സ്‌നഗര്‍, മടമ്പം ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. കിണറുകള്‍ പലതും വെള്ളം വന്ന് മൂടപ്പെട്ട നിലയിലാണ്. സെപ്റ്റിക് ടാങ്കുകള്‍ പലതും നിറഞ്ഞ് കവിഞ്ഞൊഴുകുന്നത്. മലയോരം പകര്‍ച്ചവ്യാതി ഭീഷണിയിലാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്ത് വന്നെങ്കിലും വെള്ളം താഴാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത നിലയിലാണ്. കേരളാ കര്‍ണ്ണാടകാ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാങ്കിയില്‍ ഉരുള്‍പ്പൊട്ടലില്‍ മാട്ടറപ്പാലം വെള്ളത്തിനടിയിലായി. വഞ്ചിയം ആടാംപാറയിലുണ്ടായ ഉരൂള്‍പ്പൊട്ടലില്‍ കനത്ത നാശം. ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ നാട്ടുകാരുടെ സഹായത്തോടെ മാറ്റിപ്പാര്‍പ്പിച്ചു. അറബിക്കുളത്ത് ഉരുള്‍പ്പൊട്ടലില്‍ വ്യാപകനാശനഷ്ടം കൃഷിഭൂമി നെടുകെപ്പിളര്‍ന്നാണ് ഉരുള്‍പ്പൊട്ടിയിരിക്കുന്നത്. മലയോര മേഖലയിലുണ്ടായ കനത്ത മഴയില്‍ പഴശ്ശി ഡാമില്‍ നിന്നുള്ള മലവെള്ളം ഒഴുകിയെത്തി മണ്ണൂര്‍ ചോലത്തോട് ഭാഗത്ത് കനത്ത നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയോടെ പെയ്ത മഴയാണ് പുഴയും തോടും കവിഞ്ഞ് ജനവാസ കേന്ദ്രത്തിലെത്തിയത്. ചോലത്തോട് പാലം കവിഞ്ഞൊഴുകിയെത്തിയ മലവെള്ളത്തില്‍ പ്രദേശത്ത് നിരവധി വീടുകളിലും സമീപത്തെ കൃഷിയിടത്തിലെ വാഴ, കവുംങ്ങ് തുടങ്ങിയവയും വിവിധ പച്ചക്കറി കൃഷിയും നശിച്ചു. മട്ടന്നൂര്‍ മണ്ണൂര്‍ റോഡിന്റെ വിവിധ ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: