തേർത്തല്ലി ടൗണിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചുവെന്ന് വ്യാജവാർത്ത; നടപടിക്കൊരുങ്ങി ആലക്കോട് പൊലീസ്

ആലക്കോട്: തേർത്തല്ലി ടൗണിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചുവെന്ന് വ്യാജവാർത്ത. വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി ആലക്കോട് പൊലീസ്. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചുവെന്നാണ് വാർത്ത സൃഷ്ടിച്ചവർ പറയുന്നത്. മരണമടഞ്ഞ യുവാവിന്റെ ശിരസ് റോഡിൽ കിടക്കുന്നതായുള്ള ഫോട്ടോയും ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോയും വാർത്തയും സോഷ്യൽ മീഡിയയിൽ അതിവേഗത്തിലാണ് പ്രചരിക്കുന്നത്. പലപ്പോഴായി മറ്റെവിടെയോ നടന്ന അപകടങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. വാർത്ത സൃഷ്ടിച്ച വർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആലക്കോട് സി.ഐ ഇ പി സുരേശൻ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: