ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം സമാപിച്ചു


ജൂൺ 19 മുതൽ ജൂലൈ ഏഴ് വരെ നിണ്ടുനിന്ന ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം ഐവി ദാസ് അനുസ്മരണത്തോടെ സമാപിച്ചു. തലശ്ശേരി താലുക്ക് തല പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സി സോമൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് തല സമാപനം നാടകകൃത്ത് ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി കെ വിജയൻ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന നാടക മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരെ എം കെ രമേഷ് കുമാർ അനുമോദിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷത വഹിച്ചു. ഇ കെ അജിത്ത് കുമാർ, വി സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ ആയിരത്തിലേറെ വരുന്ന അംഗീകൃത ജനകീയ ഗ്രന്ഥശാലകളെ കോർത്തിണക്കി വിവിധ സാസ്‌കാരിക പരിപാടികളാണ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചത്. 1054 ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് പുസ്തക പ്രദർശനങ്ങൾ, ആസ്വാദന ചർച്ചകൾ, വിജയോത്സവങ്ങൾ, ഷോർട്ട് ഫിലിം നിർമ്മാണം, കെ ദാമോദരൻ, ബഷീർ, പൊൻകുന്നം വർക്കി, സാംബശിവൻ,കേശവദേവ് തുടങ്ങിയവരുടെ അനുസ്മരണം എന്നിവ നടത്തി. പിണറായി വെസ്റ്റ് സി മാധവൻ സ്മാരക ലൈബ്രറി ഒരുക്കിയ പുസ്തകപ്പയറ്റ് ശ്രദ്ധേയമായി. ഒറ്റ ദിവസം കൊണ്ട് 2000 പുസ്തകമാണ് ലഭിച്ചത്. അണ്ടല്ലൂർ സാഹിത്യ പോഷിണി വായനശാല അദിവാസി മേഖലയിലെ ലൈബ്രറികൾക്കായി 1000 പുസ്തകങ്ങൾ സമാഹരിച്ചു നൽകി. ജില്ലയിലെ എം പിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, എഴുത്തുകാർ തുടങ്ങിയവർ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: