വർക്ക്ഷോപ്പിൽ നിന്ന്കവർച്ച ചെയ്ത കാർ പരിയാരത്തെത്തിച്ചു.


പരിയാരം: ദേശീയപാതയിൽഅലക്യം പാലത്തിന് സമീപത്തെ വർക്ക്ഷോപ്പിൽ നിന്ന് മോഷണം പോയ കാർ കണ്ടെത്തി പോലീസ് നാട്ടിലെത്തിച്ചു. അലക്യം പാലത്തിന് സമീപം പ്രവർത്തിക്കുന്ന മേനച്ചൂരിലെ പി.പി അനീഷ്, വി.വി ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള അറബ് മോട്ടോർസ് വർക്ക്ഷോപ്പിൽ നിന്ന് കഴിഞ്ഞ നവംബർ 29 ന് നിരീക്ഷണ ക്യാമറകൾ തകർത്ത് കടത്തികൊണ്ടു പോയ കെ.എൽ .59.പി. 9832 നമ്പർ സ്വിഫ്റ്റ് കാർ ആണ് തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ വെച്ച് എസ് .ഐ.കെ.വി.സതീശനും സംഘവും കണ്ടെത്തിയത്. കാർഉടമഇരിട്ടി കൂട്ടു പുഴയിലെ അലവിക്കുട്ടിയുടെ
ബന്ധു മുഹമ്മദ് റാഫി കാർപോളിഷ് ചെയ്യാനായി ഇവിടെ ഏല്പിച്ചതായിരുന്നു. വർക്ക്ഷോപ്പിന്റെ താക്കോൽ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് എടുത്ത് പൂട്ട് തുറന്നാണ് കാർ കടത്തി കൊണ്ടു പോയത്. സി.സി.ടി.വി ക്യാമറയുടെ മോണിറ്റർ ഒഴികെയുള്ള സാധനങ്ങളും കവർച്ചക്കാർ കൊണ്ടു പോയിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.പുതുതായി ചുമതലയേറ്റസ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതലയുള്ള പ്രിൻസിപ്പൽ എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിൽ പിന്നീട് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ തമിഴ്നാട് തിരുവണ്ണാമലയിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിയാരം എസ്.ഐ കെ.വി. സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തി കാർ വനമേഖലയിൽഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.തുടർന്ന് കാർ കസ്റ്റഡിയിലെടുത്ത് പരിയാരം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്ത് സംഘമാണ് കാർ കടത്തികൊണ്ടു പോയതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. താമസിയാതെ മോഷ്ടാവ് പിടിയിലാകുമെന്നാണ് സൂചന. കഴിഞ്ഞ മാസം കാസറഗോഡ് വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ അംബികാ നഗറിലെ വർക്ക്ഷോപ്പിൽ നിന്നും രണ്ടു കാറുകൾ മോഷണം പോയിരുന്നു ഇതും തമിഴ്നാട്ടിലേക്ക് കടത്തികൊണ്ടു പോയതായി സൂചന ലഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: