ചെങ്ങളായി ടൗണിനടുത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞു.

പയ്യാവൂർ:ചെങ്ങളായി ടൗണിനടുത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞു. തളിപ്പറമ്പ-ഇരിട്ടി സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന പായസക്കട ഹോട്ടലിൻ്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണ് വീണത് ചെങ്ങളായി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർച്ചയായി, ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്, അപകട സാധ്യത ഒഴിവാക്കുവാൻ താൽക്കാലികമായി ഹോട്ടൽ അടച്ചിടാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് ഹോട്ടൽ ഉടമയ്ക്ക് നിർദ്ദേശം നൽകി.