മരിച്ചയാൾക്കെതിരേ കുറ്റപത്രം: മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ 10-ന് ധർണ

മയ്യിൽ: കൈവരിയില്ലാത്ത കനാൽ പാലത്തിൽനിന്ന് വീണുമരിച്ച ആളുടെ പേരിൽ മയ്യിൽ പോലീസ് കുറ്റപത്രം നൽകിയതിനെതിരേ കാവുംചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 10-ന് ധർണ നടത്തും. കൊളച്ചേരി കാവുംചാലിലെ വ്യാപാരിയായ സി.ഒ. ഭാസ്കരനെതിരേ കുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചാണിത്.

റോഡ് നവീകരണം പൂർത്തിയായിട്ടും അപകടകരമായ നിലയിലുള്ള കനാലിനരികിൽ കൈവരി സ്ഥാപിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് പൊതുമരാമത്ത് അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ധൃതിയിൽ ഇവിടെ കൈവരി സ്ഥാപിച്ചിരുന്നു. രാവിലെ 10-ന് ധർണ തുടങ്ങുമെന്ന് ഭാരവാഹികളായ സജിത്ത്, എം. സുനീഷ് തുടങ്ങിയവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: