ആസ്പത്രി കുളിമുറിയിൽ യുവതിയുടെ ദൃശ്യം പകർത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

തലശ്ശേരി: ആസ്പത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ വി.അഫ്നാസ് (38) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ ചുമരിന്റെ മുകൾഭാഗത്ത് മൊബൈൽഫോൺ വെച്ച് ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: