പട്ടികജാതി വിഭാഗത്തോടുള്ള ഇടത് വഞ്ചന : ഫ്രറ്റേണിറ്റി പട്ടിക ജാതി വികസന ഓഫിസ് മാർച്ച് സംഘടിപ്പിച്ചു

കണ്ണൂർ : പട്ടികജാതി വിഭാഗങ്ങളോടുള്ള ഇടത് വഞ്ചനക്കെതിരെ പട്ടിക ജാതി വികസന ഓഫീസിലേക്ക്‌ ഫ്രറ്റേണിറ്റി കണ്ണൂർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിഭാഗത്തോട് വ്യത്യസ്ത സന്ദർഭങ്ങളിലായി മാറിമാറി വന്ന സർക്കാറുകൾ നടത്തിയ അനീതിക്കെതിരെ യാണ് ഫ്രറ്റേണിറ്റി മാർച്ച്‌ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥ തുടരുന്ന ഇത്തരം സമൂഹങ്ങളെ ഉയർത്തി കൊണ്ടുവരുന്നതിന് ഭരണഘടന വിഭാവനം ചെയ്ത സംവരണവും ഇതര ആനുകൂല്യങ്ങളും ഭരണകൂടം തന്നെ അട്ടിമറിക്കുകയാണ്.

2019 – 20 കാലയളവിൽ  പട്ടിക ജാതി പുരോഗതിക്കു വേണ്ടി നീക്കിവെച്ച തുക ചിലവഴിക്കാതെ നഷ്ടപെടുത്തിയിരിക്കുകയാണ്.ലൈഫ് മിഷൻ പദ്ധതിയിലെ 400 കോടി, വിവിധ കേന്ദ്ര- സംസ്ഥാന ആനുകൂല്യങ്ങൾ ഒന്നും ചിലവഴിച്ചിട്ടില്ല. ഇത്തരം ഫണ്ടുകൾ  പട്ടിക ജാതി വിഭാഗത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പട്ടിക ജാതി ഓഫീസർക്ക് നിവേദനം നൽകി.

ഫ്രറ്റേണിറ്റി സംസ്ഥാന സമിതിയംഗം റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീർ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം മിസ്അബ് ഷിബിലി, നിദാൽ സിറാജ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: