ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ നല്ല രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ കഴിക്കാൻ ഒരു സൂപ്പർ വിഭവം

ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ നല്ല രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ കഴിക്കാൻ ഒരു സൂപ്പർ വിഭവം

ചപ്പാത്തി എഗ്ഗ് റോൾ

ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ നല്ല രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ കഴിക്കാൻ ഒരു സൂപ്പർ വിഭവം

ഗോതമ്പുപൊടി രണ്ട് കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി ഇട്ടതിനുശേഷം ആവശ്യത്തിന് ഉപ്പു ചേർത്ത് ഒന്ന് മിക്സ് ചെയ്തു എടുക്കുക
അതിനുശേഷം കുറച്ചു കുറച്ച് വെള്ളം ചേർത്ത് 5 മിനിറ്റ് കുഴച്ചെടുക്കുക മാവ് ഒരു 10 മിനിറ്റ്മാറ്റിവെക്കുക ഇനി ഇതിലേക്കുള്ള ഒരു ഫില്ലിംഗ് റെഡിയാക്കാം

മുട്ട നാലെണ്ണം
സവാള അരിഞ്ഞത് 1
തക്കാളിചെറുതായി അരിഞ്ഞത് 1
മല്ലിയില കാൽ കപ്പ്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 1
കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ

ഒരു ബൗളിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് സവാള തക്കാളി മല്ലിയില ഉപ്പ് പച്ചമുളക്
കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക
നേരത്തെ കുഴച്ചു വെച്ചിട്ടുള്ള മാവിൽനിന്നും വലിയ കഷണങ്ങൾ എടുത്ത് നല്ലപോലെ ഒന്ന് ഉരുട്ടിയെടുക്കുക 5 എണ്ണം ഈ അളവിൽ റെഡിയാക്കി എടുക്കാൻ പറ്റും. ഇനി ഓരോന്നായി എടുത്ത് വലുതാക്കി പരത്തിയെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ ഓരോ ചപ്പാത്തി ആയി ഇട്ടു കൊടുത്തു വേവിക്കുക ഒരു ഭാഗം വെന്തുകഴിയുമ്പോൾ മറച്ചിട്ടു കൊടുക്കുക ഇതിനു മുകളിലായി നെയ്യ് ഓയിലോ ഇഷ്ടത്തിനനുസരിച്ച് ചേർത്തുകൊടുക്കാം ഇനി മുകളിലായി നേരത്തെ മിക്സ് ചെയ്ത് മാറ്റി വെച്ചിട്ടുള്ള മുട്ട മിക്സിയിൽ നിന്നും ഒരു തവിവീതം കോരി ഒഴിക്കുക അതിനുശേഷം ഒരു മിനിറ്റ് തീ കുറച്ച് വെച്ച് വേവിക്കുക.വീണ്ടും മറിച്ചിട്ട് അതിനുശേഷം ഒരു മിനിറ്റു കൂടി വേവിക്കുക അപ്പോൾ നല്ലപോലെ മുട്ട എല്ലാംവെന്തു വന്നിട്ടുണ്ടാവും ഇനി റോൾ ചെയ്തു എടുക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: