ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അഴീക്കോട്‌ കണ്ണൂർ റൂട്ടിൽ നിരത്തിലിറങ്ങിയ സ്വകാര്യ ബസ്സുകൾക്കെതിരെ പോലീസ് നടപടി; ബസ്സുകൾ ഓട്ടം നിർത്തി

1

ടെസ്റ്റ്‌ പോസിറ്റവിറ്റി നിരക്ക് ഉയർന്നതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച അഴീക്കോട്‌ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഓടിയ സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുത്ത് വളപട്ടണം പോലീസ്. തുടർന്ന് ബസ്സുകൾ ഓട്ടം നിർത്തി വെച്ചു. നിയന്ത്രണം വകവെക്കാതെ ബസ്സുകൾ നിരത്തിലിറങ്ങിയ വാർത്ത രാവിലെ കണ്ണൂർ വാർത്തകൾ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട വളപട്ടണം പോലീസ് പരിശോധന കർശനമാക്കുകയും നിയന്ത്രണം മറികടന്ന ബസ്സുകൾക്ക് പിഴ ഇടുകയുമായിരുന്നു. ഇനി പോലീസ് അനുമതി ഇല്ലാതെ ബസ്സുകൾ നിരത്തിലിറക്കിയാൽ ബസ്സുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

1 thought on “ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അഴീക്കോട്‌ കണ്ണൂർ റൂട്ടിൽ നിരത്തിലിറങ്ങിയ സ്വകാര്യ ബസ്സുകൾക്കെതിരെ പോലീസ് നടപടി; ബസ്സുകൾ ഓട്ടം നിർത്തി

  1. സ്കൂളിൽ പോകുന്ന പിള്ളേരും കോളേജിൽ xamin പോകുന്നവരും ഇനി പറന്നു പോകാം 🥳🥳

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading