അഴീക്കോട്‌ പ്രവാസി സുന്നി കൂട്ടായ്മ 1001 ഭക്ഷണ കിറ്റ് നൽകി

കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങുന്ന പ്രവാസികൾക്ക് SYS കണ്ണൂർ ജില്ലാ സാന്ത്വന കമ്മറ്റി നൽകിവരുന്ന ഭക്ഷണകിറ്റിൽ അഴീകോട് പ്രവാസി സുന്നി കൂട്ടായ്മ 1001കിറ്റ് നൽകി.
സാന്ത്വനരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ ചെയ്യുന്ന കൂട്ടായ്മയാണ് അഴീകോട് പ്രവാസി സുന്നി കൂട്ടായ്മ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
കൂട്ടായ്മ വൈസ് പ്രസിഡന്റ് ഹുസ്സൻ കുഞ്ഞി, അബ്ദുറഹ്മാൻ മൗലവി, കൂട്ടായ്മ മെമ്പർ ഉസ്മാൻ, സാന്ത്വനം സെക്രട്ടറി സഈദ് പൊയ്ത്തുംകടവ്,SYS സർക്കിൾ സെക്രട്ടറി ഉബൈദ് വലിയപറമ്പ് എന്നിവർ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: