മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.  ഏഴ് മുച്ചക്ര വാഹനങ്ങളും ഒരു ഇലക്‌ട്രോണിക് വീല്‍ചെയറുമാണ് നല്‍കിയത്്. 2019 – 2020 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടില്‍ നിന്ന് 7.95 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.  ലഭിച്ച അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. 
ജവഹര്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി പി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: