കണ്ണൂർ ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കുന്നോത്തുപറമ്പ്, രാമന്തളി,കണ്ണൂർ കോർപ്പറേഷൻ,

പയ്യന്നൂർ, കരിവെള്ളൂർ,വേങ്ങാട്, പാനൂർ ,തൃപ്പങ്ങോട്ടൂർ, ചൊക്ലി, പെരിങ്ങോം, മൊറാഴ, തളിപ്പറമ്പ്നഗരസഭ, കടന്നപ്പള്ളി പാണപ്പുഴ, ചെറുപുഴ സ്വദേശികൾക്കാണ് . ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും മറ്റൊരു ഡി എസ് ഉദ്യോഗസ്ഥനും രോഗബാധ ഉണ്ടായി.

കുന്നോത്ത് പറമ്പിൽ 37 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത് കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി കുവൈറ്റിൽ നിന്നാണ് ഇയാൾ നാട്ടിലെത്തിയത്. രാമന്തളിയിൽ 53 വയസ്സുള്ള സ്ത്രീക്ക് രോഗബാധ ഉണ്ടായി കഴിഞ്ഞ മാസം പതിനൊന്നാം തീയതി കുവൈറ്റിൽനിന്നാണ് ഇവർണാട്ടിലെത്തിയത്. രാമന്തളിയിൽ മറ്റൊരു 21 കാരനും രോഗബാധ ഉണ്ടായി.ഇദ്ദേഹം കഴിഞ്ഞ 28 ആം തീയതി ചെന്നൈയിൽ നിന്നും ആണ് നാട്ടിൽ തിരിച്ചെത്തിയത്.

കണ്ണൂർ കോർപ്പറേഷനിൽ 60 വയസ്സുകാരൻ ആണ് രോഗം സ്ഥിരീകരിച്ചത് ഈമാസം നാലാം തീയതിയാണ് സൗദി അറേബ്യയിൽ നിന്നും ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. പയ്യന്നൂരിൽ 26 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഡൽഹിയിൽ നിന്നും കഴിഞ്ഞ 28ന് ഗോവ ബാംഗ്ലൂർ വഴി കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത്. പയ്യന്നൂരിൽ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ 27 വയസുകാരനും രോഗബാധ ഉണ്ടായി ഇദ്ദേഹം 28 ആം തീയതിയാണ് നാട്ടിൽ തിരിച്ചെത്തിയത്. കരിവെള്ളൂരിൽ മൂന്ന് പേർക്കാണ് രോഗബാധ ഉണ്ടായത് ഡൽഹിയിൽ നിന്നും കഴിഞ്ഞ ഇരുപത്തിയാറാം തീയതി തിരിച്ചെത്തിയ 24 വയസ്സുകാരനും 35 വയസ്സ് കാരണം നാലു വയസ്സുള്ള പെൺകുട്ടികളാണ് രോഗബാധ ഉണ്ടായത്.

ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയ 22 വയസ്സുകാരനാണ് വേങ്ങാട് രോഗബാധ ഉണ്ടായത് ഈ മാസം രണ്ടാം തീയതിയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. പാനൂരിൽ രണ്ട് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 52 വയസ്സുള്ള പുരുഷൻ ബാംഗ്ലൂരിൽ നിന്നും ഈ മാസം മൂന്നാം തീയതിയാണ് നാട്ടിൽ തിരിച്ചെത്തിയത്. 31 വയസുകാരനും പാനൂരിൽ രോഗബാധിതനായി. ഇദ്ദേഹം ഈ മാസം രണ്ടാം തീയതി ബാംഗ്ലൂരിൽ നിന്ന് കാറിലാണ് നാട്ടിൽ തിരിച്ചെത്തിയത്.

തൃപ്പങ്ങോട്ടൂർ 40 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ബാംഗ്ലൂരിൽനിന്ന് ഈ മാസം അഞ്ചാം തീയതിയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. ചൊക്ലിയിൽ 58 വയസ്സുകാരന് രോഗബാധ ഉണ്ടായി ഈ മാസം നാലാം തീയതിയാണ് ബാംഗ്ലൂരിൽ നിന്നും ഇയാൾ നാട്ടിലെത്തിയത്. ചൊക്ലിയിൽ 18 വയസ്സുകാരനും രോഗബാധ സ്ഥിരീകരിച്ചു .കഴിഞ്ഞമാസം 27ന് ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ നാട്ടിലെത്തിയത്.

പെരിങ്ങോത്ത് ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയ 45 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത് ഇദ്ദേഹം കഴിഞ്ഞ 25 നാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്.

മൊറാഴയിൽ 50 വയസ്സുള്ള സ്ത്രീക്കാണ് രോഗബാധ ഉണ്ടായത്. ചെന്നൈയിൽ നിന്നും കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. തളിപ്പറമ്പ് നഗരസഭയിൽ 27ആം തീയതി ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയ 61 വയസ്സുകാരിയാണ് രോഗബാധ ഉണ്ടായത്. കടന്നപ്പള്ളി പാണപ്പുഴ യിൽ ഈ മാസം മൂന്നാം തീയതി മുംബൈയിൽനിന്നും കണ്ണൂരിൽ തിരിച്ചെത്തിയ സ്ത്രീക്കാണ് രോഗബാധ ഉണ്ടായത്. ചെറുപുഴയിൽ 32 വയസ്സുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദിൽ നിന്നും ഈ മാസം ഒന്നാം തീയതിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

ഒഡീഷയിൽ നിന്ന് തിരിച്ചെത്തിയ 29 വയസ്സുകാരനായ സിഐഎസ്എഫ് ഉദ്യോഗസ്ഥനും ജമ്മു കാശ്മീരിൽ നിന്നും തിരിച്ചെത്തിയ 43 വയസ്സുകാരനുമാണ് രോഗബാധ ഉണ്ടായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: