ഡെങ്കിപനി: പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ് 

തലശ്ശേരി അഗ്‌നിരക്ഷാസേന യൂണിറ്റിലെ ജീവനക്കാര്‍ക്കിടയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി ആരോഗ്യവകുപ്പ്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്  തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍, എസ് എസ്, തെര്‍മല്‍ ഫോഗിംഗ് എന്നിവ നടത്തി. ജീവനക്കാര്‍ക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍, കൊതുകുവല എന്നിവയും വിതരണം ചെയ്തു.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ മായ, ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. സമീപത്തുള്ള സബ്കലക്ടര്‍ ഓഫീസ്, നിര്‍മ്മിതി കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്  ജീവനക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍  നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് അറിയിച്ചു.  ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉറവിടനശീകരണം, വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍, മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: