കാടാച്ചിറ ആഡൂർ പാലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യാവാവിന് ഗുരുതര പരിക്ക്

കണ്ണൂർ: കാടാച്ചിറ ആഡൂർ പാലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് സുമാർ 24 വയസ് പ്രായമുള്ള യുവാവിന് ഗുരുതര പരിക്ക്. കാടാച്ചിറ അഡൂർ പാലത്തിന് സമീപം വീട്ടിൽ കല്ല് ഇറക്കാൻ വന്ന ലോറി തിരിക്കുന്നസമയം എതിരേ വന്ന ഫോർ റജിസ്ട്രേഷൻ കെ.ടി.എം ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായ പരിക്കേറ്റ യുവാവിനെ ചാലമിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എടക്കാട് പോലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: