ക്വാറന്റീനിൽ കഴിയുന്ന കുടുംബം വാതിൽ തുറക്കാൻ കഴിയാതെ വീട്ടിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

തലശ്ശേരി: ക്വാറന്റീനിൽ കഴിയുന്ന കുടുംബം താമസിക്കുന്ന വീടിന്റെ വാതിലുകൾ തുറക്കാൻകഴിയാതെ വന്നപ്പോൾ അഗ്നിരക്ഷാസേനയുടെ സഹായം. അഗ്നിരക്ഷാസേനാംഗങ്ങൾ പി.പി.ഇ. കിറ്റ് ധരിച്ച് വീട്ടിൽ കയറി പൂട്ട്‌ തകർത്ത് അകത്തുള്ളവരെ രക്ഷിച്ചു. കോടിയേരി മുളിയിൽ നടയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൈസൂരുവിൽനിന്ന് രണ്ട്‌ കുട്ടികളുമായി തിങ്കളാഴ്ച വൈകിട്ടാണ് ഇവർ ബന്ധുവീടായ പുലരിയിൽ താമസിക്കാൻ എത്തിയത്. വീട്ടിനകത്ത് കയറിയ ഇവർക്ക് മുറിയുടെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ മറ്റു മുറികളിൽ പോകാൻ കഴിയാതെയായി. സഹായത്തിന് ആരുമെത്താതായതോടെ ഇവർ നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ടു. ഇവർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സീനിയർ ഓഫീസർ സി.വി.ദിനേശൻ, ഓഫീസർമാരായ ദിവീഷ്, ജുബിൻ എന്നിവരെത്തി രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: