സിഒടി നസീറിനെതിരായ വധശ്രമം; ഒരു പ്രതി കൂടി കീഴടങ്ങി

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. മിഥുന്‍ എന്നയാളാണ് തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.കഴിഞ്ഞയാഴ്ച കേസില്‍ രണ്ട് പ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്.അതേസമയം കേസ് അന്വേഷിക്കുന്ന തലശ്ശേരി സിഐ വി കെ വിശ്വംഭരനെ കാസര്‍കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു.തലശ്ശേരിയില്‍ പുതിയ സിഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു.അന്വേഷണ സംഘത്തിലുള്ള തലശ്ശേരി എസ്‌ഐ ഹരീഷിനും ഉടന്‍ സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. കേസിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത്.മെയ് 18 ന് രാത്രി തലശ്ശേരി കയ്യത്ത് റോഡിലാണ് സംഭവം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീര്‍. ഇതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: