സിഒടി നസീര്‍ വധശ്രമം: ഷംസീര്‍ എംഎല്‍എയുടെ മൊഴി എടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കണ്ണൂര്‍ : സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. തലശ്ശേരി സിഐ വി.കെ വിശ്വംഭരനെയാണ് സ്ഥലംമാറ്റിയത്. എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. സിഐ വി. കെ വിശ്വംഭരനെ കാസര്‍കോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതോടെ അദ്ദേഹം അന്വേഷണ ചുമതല ഒഴിഞ്ഞു. സി.ഒ.ടി നസീര്‍ വധശ്രമക്കേസിന്റ അന്വേഷണം നി‍‍ര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്ബോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. തലശ്ശേരിയില്‍ പുതിയ സിഐ ചുമതലയേറ്റു. അന്വേഷണ സംഘത്തിലെ എസ്‌ഐ ഹരീഷിനും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന.നേരത്തെ വിശ്വംഭരനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കും സ്ഥലംമാറ്റിയ ഉത്തരവ് വിവാദമായപ്പോള്‍ മരവിപ്പിച്ചിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപി ഉറപ്പും നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പ് നല്‍കിയതാണ്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ തീരുമാനം. ആരോപണ വിധേയനായ തലശ്ശേരി എം എല്‍ എ എ എന്‍ ഷംസീറിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എം എല്‍ എ ഉപയോഗിക്കുന്ന കാറിലാണ് ഗൂഢാലോചന നടന്നതെന്ന് കൊട്ടേഷന്‍ എടുത്ത പൊട്ടിയന്‍ സന്തോഷിന്റെ മൊഴിയുണ്ടായിട്ടും കാര്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ മാറുന്നതോടെ അന്വേഷണം വഴിമുട്ടുമെന്നാണ് ആശങ്ക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: