ബിനോയ് കോടിയേരി ഇന്ന് മുംബൈ പോലീസ് സ്റ്റേഷനില്‍ ഹാജരാകും

0

പീഡനക്കേസില്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകും. നേരത്തെ ദിന്‍ദോഷി സെഷന്‍സ് കോടതി ഉപാധികളോടെയാണ് ബിനോയിക്ക് ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ബിനോയ് ഹാജരാകണം, ഒരു ആള്‍ജാമ്യവും 25000 രൂപയും കെട്ടി വെക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ബിനോയ് ഡിഎന്‍എ പരിശോധനക്ക് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.ഇന്ന് ഹാജരാകുന്ന ബിനോയിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ വ്യാഴാഴ്ച്ച ബിനോയിയെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഓഷിവാര പോലീസ് ബിനോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.2009 മുതല്‍ 2018 വരെയുള്ള കാലത്ത് പല തവണ താന്‍ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ പിതാവ് ബിനോയിയാണെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് തെളിവായി കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും യുവതി തന്റെ പാസ്‌പോര്‍ട്ടും പോലീസില്‍ ഹാജരാക്കിയിരിക്കുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹ രേഖകള്‍ വ്യാജമാണെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading