പണി പാതിവഴിയിൽ; മട്ടന്നൂർ-ഇരിട്ടി റോഡിൽ യാത്ര ദുഷ്കരം

കെ.എസ്.ടി.പി. റോഡ് നിർമാണം പാതിവഴിയിൽ നിർത്തിയത് യാത്ര ദുഷ്കരമാക്കി. മട്ടന്നൂർ-ഇരിട്ടി റോഡിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലാണ് പണിപാതിവഴിയിൽ നിലച്ചത്. റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ നിലവിലെ റോഡിന്റെ ടാറിട്ടഭാഗം നീക്കിയിട്ടുണ്ട്.കയറ്റം കുറയ്ക്കുന്നതിനായി റോഡ് ഒരുഭാഗം കുഴിച്ചെടുത്ത നിലയിലാണ്. ഇതുകാരണം ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്.സ്കൂളിനു സമീപം 50 മീറ്ററോളം നീളത്തിൽ റോഡിൽ കുഴിയെടുത്തിട്ടതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതുവഴി കടന്നുപോകാൻ പ്രയാസപ്പെടുകയാണ്.ഓവുചാലിന്റെ നിർമാണം പൂർത്തീകരിക്കുന്നതിനാലാണ് റോഡ് പണി വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. തലശ്ശേരി റോഡിൽ കനാൽ പരിസരത്ത് കലുങ്ക് നിർമാണവും ഇഴയുകയാണ്.കലുങ്കിന്റെ ഒരു ഭാഗത്ത് റോഡ് തകർന്ന് ചെളിക്കുളമായി. തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കും വർധിച്ചിട്ടുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലെ കലുങ്കിനുപകരം പുതിയത് പണിയുന്ന പണിയാണ് നടക്കുന്നത്. മഴയ്ക്കുമുമ്പ് പ്രവൃത്തി പൂർത്തിയാക്കാത്തതാണ് യാത്രക്കാരെ വെട്ടിലാക്കിയത്. മട്ടന്നൂർ ടൗണിലെ റോഡ് നവീകരണം മഴക്കാലത്തിനുശേഷം തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: