കേയി സാഹിബ് അനുസ്മരണം

ഇരിക്കൂർ: ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ.പി. ചെറിയ മമ്മു കേയി സാഹിബിന്റെ 25-ാം ചരമവാർഷികം ആചരിച്ചു. ഇത്തവണ ഇരിക്കൂർ മേഖലയിൽനിന്ന് ഹജ്ജ് കർമത്തിന് പോകുന്നവർക്ക് ഐ.എൻ.എൽ. പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പും നൽകി. ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മടവൂർ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വി.അബ്ദുൾ ഖാദർ ഹാജി, ബ്ലോക്ക് പഞ്ചായത്തംഗം സി.രാജീവൻ, ഖാദർ മാങ്ങാട്, എൻ.കെ.കെ.സമീർ, പി.അശ്റഫ്, കിണാക്കൂൽ സിയാദ്, കെ.വി.മൊയ്തു, സി.പി.ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: