കണ്ണൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്; ആന്തൂര്‍ വിഷയം ചര്‍ച്ചയാകും

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഇന്ന് വീണ്ടും ചേരും. കഴിഞ്ഞ ജില്ലാകമ്മിറ്റി യോഗത്തിൽ ആന്തൂർ വിഷയം ചർച്ചയായിരുന്നില്ല. ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ആന്തൂർ വിവാദവും വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാടും ചർച്ചയാകും. പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് നിലപാടെങ്കിലും സിപിഎം സംസ്ഥാന സമിതി ഇത് തള്ളിയിരുന്നു. ശ്യാമളയ്‍ക്ക് അനുകൂലമായ സംസ്ഥാന സമിതിയുടെ നിലപാട് ഇന്ന് ജില്ലാ കമ്മിറ്റിക്ക് അംഗീകരിക്കേണ്ടി വരും.പി കെ ശ്യാമളയ്ക്ക് വീഴ്ച്ചയുണ്ടായെന്ന് പി ജയരാജനടക്കമുള്ളവർ പൊതുയോഗത്തിൽ പ്രഖ്യാപിച്ച നിലപാടാണ് തിരുത്തേണ്ടി വരിക. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും യോഗത്തിൽ പങ്കെടുക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: