ആനക്കൂട്ടമിറങ്ങി ; ഉറക്കമില്ലാതെ ഷിമോഗ കോളനി

ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ നറുക്കുംചീത്തയിൽ ആനക്കൂട്ടം വീണ്ടും ജനവാസകേന്ദ്രത്തിലിറങ്ങി. ഭയപ്പാടോടെ ഉറക്കമൊഴിച്ചിരിക്കുകയാണ് നാട്ടുകാർ.ശനിയാഴ്ച രാത്രിയാണ് ആനകൾ ജനവാസകേന്ദ്രത്തിലെത്തിയത്. സന്തോഷ് താളനാനിയിൽ, മാത്യു ചേന്നപ്പള്ളിയിൽ, മാത്തച്ഛൻ കുഴിക്കാട്ടിൽ, സ്റ്റീഫൻ നെടുമല, സുരേഷ് ചേന്നന്നപ്പള്ളി, തോമാച്ചൻ കാടൻകാവിൽ, തങ്കച്ചൻ മാളിയയ്ക്കൽ, ബാബു വരമ്പകത്ത്, ജയ്സൺ മാളിയയ്ക്കൽ, ജോണി എട്ടങ്ങാടിൽ, തോമസ്‌ തുടങ്ങിയവരുടെ വാഴ, തെങ്ങ്, കശുമാവ്, കവുങ്ങ്, കപ്പ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. നാട്ടുകാർ നേരംവെളുക്കുംവരെ ആനക്കൂട്ടത്തെ തുരത്തൽശ്രമം തുടർന്നു. എന്നാൽ ആനക്കൂട്ടം കൃഷിഭൂമിയിൽത്തന്നെ തമ്പടിച്ചിരിക്കുകയാണ്. കാവലിരിക്കുന്നതിനാൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലാണ്.കാട്ടാനകൾ കാടിറങ്ങി കൃഷി നശിപ്പിക്കുന്നതിനെതിരേ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും നടപടിയില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: