ടിപ്പർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് കത്തി രണ്ടുപേർക്ക് പരിക്ക്

മെരുവമ്പായിയിൽ ടിപ്പറും ലോറിയും ജീപ്പും കൂട്ടിയിടിച്ച് കത്തിനശിച്ചു. യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. കൂത്തുപറമ്പ് റോഡിൽ ഞായറാഴ്ച രാവിലെ ആറിനാണ് അപകടം. പൊയിലൂർ സ്വദേശികളായ നടുക്കണ്ടി മുഹമ്മദ്, ഖലീൽഎന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പൊയിലൂരിൽനിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ബോലെറോ ജീപ്പും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് ഇരുവാഹനങ്ങൾക്കും തീ പടരുകയായിരുന്നു. ജീപ്പ് ലോറിയുടെ ഇന്ധന ടാങ്കിലും ബാറ്ററി ബോക്സിലും ഇടിച്ചതാണ് തീ പടരാൻ ഇടയാക്കിയതെന്നാണ് നിഗമനം.അപകടത്തെ തുടർന്ന് കൂത്തുപറമ്പിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തി. അപകടത്തിൽ രണ്ടുവാഹനങ്ങളും പൂർണമായും കത്തിയമർന്നു. ജീപ്പിലുണ്ടായിരുന്ന മുഹമ്മദ് കൂടെയുള്ള അഞ്ചുവയസ്സുകാരനെയുമെടുത്ത് ഉടൻ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: