ഹാന്റക്‌സിന്റെ നവീകരിച്ച ഷോറൂം കണ്ണൂര്‍ തെക്കി ബസാറില്‍ തുറന്നു

സംസ്‌ഥാന കൈത്തറി വികസന സംഘത്തിന്റെ (ഹാന്റക്‌സ്) കണ്ണൂര്‍ തെക്കി ബസാറിലെ നവീകരിച്ച ഷോറൂം മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്‌തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ.പി. ലത, വാര്‍ഡ് കൗണ്‍സിലര്‍ ബീന, ഹാന്റക്‌സ് പ്രസിഡന്റ് പെരിങ്ങമല വിജയന്‍, വൈസ് പ്രസിഡന്റ് വണ്ടന്നൂര്‍ സദാശിവന്‍, മാനേജിംഗ് ഡയറക്‌ടര്‍ കെ.എസ്. അനില്‍കുമാര്‍, ഹാന്റക്‌സ് ഭരണ സമിതിയംഗങ്ങളായ വട്ടവിള വിജയകുമാര്‍, ടി.വി. ബാലകൃഷ്‌ണന്‍, ചന്ദ്രശേഖരന്‍, സി. ബാലന്‍, കൈത്തറി ക്ഷേമവകുപ്പ് ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഹാന്റക്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചത്. ആദ്യ വില്‌പന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. കൃഷ്‌ണ ജുവലറി പാര്‍ട്‌ണര്‍ സുധ രവീന്ദ്രനാഥ് ഏറ്റുവാങ്ങി. കേരളത്തിലെ പ്രധാന കൈത്തറി ഉത്‌പന്നങ്ങളായ ബാലരാമപുരം സാരി, ദോത്തി, ടവല്‍, കണ്ണൂര്‍ ഹോം ഫര്‍ണീഷിംഗുകള്‍, കുത്താംപുള്ളി സാരി തുടങ്ങിയവ അണിനിരത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: