വൈദ്യുത നിരക്കില്‍ വര്‍ധന ഉടന്‍

വൈദ്യുതനിരക്കില്‍ വര്‍ധന തിങ്കളാഴ്ചയോ ചൊവാഴ്ചയോ പ്രഖ്യാപിച്ചേക്കും. റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശപ്രകാരം എട്ടു മുതല്‍ പത്തു ശതമാനം വരെ വര്‍ധന നടപ്പിലാക്കാനാണ് തീരുമാനം.വളരെ നാള്‍ മുന്‍പ് തന്നെ വിലവര്‍ധന തീരുമാനിച്ചിരുന്നതാണെങ്കിലും തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് ചട്ടങ്ങളും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനാലാണ് വിലവര്‍ധന സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ അമാന്തിച്ചത്.വലിയതോതില്‍ വൈദ്യുതി ഉപോഭോഗം നടത്താത്ത വീട്ടുകാര്‍ക്ക് അമിത ബാധ്യത വരാത്ത രീതിയിലാകും വിലവര്‍ധന നടപ്പിലാക്കുക.രണ്ട് വര്‍ഷത്തേക്കുള്ള പരിഷ്കരണമാണ് കമ്മീഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച്‌ ബോര്‍ഡ് അപേക്ഷ നല്‍കിയെങ്കിലും ഒരു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന മതി എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.യൂണിറ്റിന് 70 പൈസ വരെ വീടുകളിലെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിരുന്നത്. ബോര്‍ഡ് ഈ വര്‍ഷം 1100 കോടി രൂപയാണ് വരുമാനമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 7400 കോടിയോളം രൂപയാണ് ബോര്‍ഡിന് ഇപ്പോള്‍ ആകെയുള്ള കടം. ഇത്രയും രൂപ ബോര്‍ഡിന് കമ്മീഷന്‍ അനുവദിക്കാന്‍ ഒരു സാധ്യതയും ഇല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: