വി.കെ. ശ്രീരാമന് മരിച്ചതായി പ്രചാരണം: ഒരാളെ അറസ്റ്റ് ചെയ്തു

കുന്നംകുളം: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന് മരിച്ചെന്ന്

സമൂഹമാധ്യമങ്ങളില് വ്യാജപ്രചാരണം നടത്തിയ സംഭവത്തില് ഒരാളെ കുന്നംകുളം പോലീസ് പിടികൂടി. കോഴിക്കോട് കോവൂര് ആമാട്ട്മീത്തല് വീട്ടില് ബഗീഷി(30)നെയാണ് എസ്.എച്ച്.ഒ. കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില് ഇന്റീരിയല് ഡിസൈനറാണ് ബഗീഷ്. വി.കെ. ശ്രീരാമനെ നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. വൈരാഗ്യവും നിലനില്ക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
മൂന്നുലക്ഷത്തിലേറെപ്പേരാണ് വി.കെ. ശ്രീരാമന് ആദരാഞ്ജലികള് അര്പ്പിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ടിട്ടുള്ളത്. പലരും ഷെയര് ചെയ്തിട്ടുമുണ്ട്. സൈബര് സെല്ലിന്റെ സഹായത്തോടെയാണ് ബഗീഷിനെ പോലീസ് കണ്ടെത്തിയത്.

ബെംഗളൂരുവില്നിന്ന് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ജാമ്യം നല്കി. അഡീഷണല് എസ്.ഐ. ഹക്കീം, സിവില് പോലീസ് ഓഫീസര് വര്ഗീസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

error: Content is protected !!
%d bloggers like this: