മുംബയില് കനത്ത മഴ, മൂന്ന് നില കെട്ടിടം തകര്ന്നു വീണു

മുംബയ്: ശക്തമായ മഴ തുടരുന്ന മുംബയില്

മൂന്ന് നില കെട്ടിടം തകര്ന്നു വീണു. മുംബയിലെ കുര്ള മേഖലയില് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അഗ്നിശമന സേനയുടേയും പൊലീസിന്റെയും നേതൃത്വത്തില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. അപകടത്തില് ആളപായം ഇല്ലെന്നാണ് പ്രഥമിക നിഗമനം. മൂന്ന് നില കെട്ടിടം ഭാഗികമായാണ് തകര്ന്നത്. മുംബയില് ഒരാഴ്ചയായി തുടരുന്ന മഴ കാരണം ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

error: Content is protected !!
%d bloggers like this: