എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി തൂങ്ങിമരിച്ച നിലയില്

മുള്ളേരിയ: എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിയെ

തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. പഞ്ചിക്കല് ബെള്ളിപ്പാടിയിലെ രവികുമാര്- വിജയലക്ഷ്മി ദമ്ബതികളുടെ മകന് അഭിഷേകിനെ (21) യാണ് വീടിന് സമീപത്തെ ഷെഡില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കര്ണാടക സുള്ള്യ കോളേജിലെ നാലാംവര്ഷ പോളിടെക്നിക്ക് ഡിപ്ലോമ എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിയാണ് അഭിഷേക്. വിവരമറിഞ്ഞ് ആദൂര് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്ക്വസ്റ്റ് നടത്തിയ ശേഷംപോസ്റ്റുമോര്ട്ടത്തിനായി കാസര്കോട് ജനറല് ആസ്പത്രി മോര്ച്ചറിയിലേക്ക് മാറ്റി. ഏക സഹോദരി പ്രഗ്ന.

error: Content is protected !!
%d bloggers like this: