കന്നിവോട്ടിന്റെ ആവേശത്തിലലിഞ്ഞ് നൂഞ്ഞേരി നൂറുൽ ഇസ്‌ലാം മദ്‌റസ വിദ്യാർത്ഥികൾ

കണ്ണാടിപറമ്പ:* നൂഞ്ഞേരി നൂറുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസയിൽ നടന്ന മദ്റസ, ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് കൗതുകം നിറഞ്ഞതായി. മൂന്ന് മുതൽക്കുള്ള ക്ലാസുകളിൽ വീറുറ്റ

മത്സരങ്ങൾ തന്നെയായിരുന്നു നടന്നത്. മത്സരാർത്ഥികൾ ബോർഡ്, ടേബിൾ, ചെയർ എന്നീ ചിഹ്നങ്ങളിൽ മത്സരിച്ചു.

ചെയർ ചിഹ്നത്തിൽ ജനവിധി തേടിയ പത്താം ക്ലാസ് വിദ്യാർത്ഥി മുസലിഹ് 77 വോട്ടുകൾ നേടി മദ്റസ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടേബിൾ ചിഹ്നത്തിൽ മത്സരിച്ച റഹീസ് ടി.വി രണ്ടാം സ്ഥാനത്തുമെത്തി. ആകെ 144 പേരായിരുന്നു സമ്മതിതാവകാശം ഉപയോഗപ്പെടുത്തിയത്.

മദ്‌റസ ലീഡർ, ക്ലാസ് ലീഡർമാർ എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജൂലായ് 15 ഞായർ രാവിലെ 10മണിക്ക് മദ്റസ ഹാളിൽ വെച്ച് നടക്കും.

സ്വദർ മുഅല്ലിം മൊയ്തു മൗലവി മക്കിയാട്, ഇബ്രാഹിം മൗലവി, യൂസഫ് ഫൈസി തോട്ടിക്കൽ, ഇൻഷാദ് മൗലവി, മുജീബ് മൗലവി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ചേലേരിമുക്ക് ബ്രാഞ്ച് മദ്‌റസ ലീഡർ തെരഞ്ഞെടുപ്പ് ജൂലായ് 14 ശനിയാഴ്ചയാണ് നടക്കുക.

_✍🏻 മുഹമ്മദ് അൽത്താഫ്.കെ നിടുവാട്ട്_

%d bloggers like this: