കരുവഞ്ചാലിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്

ആലക്കോട്: കരുവഞ്ചാൽ കല്ലൊടിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. കാപ്പിമല ഫർലോംഗ്കര സ്വദേശി കണ്ണാ സതീശൻ ഭാര്യ രാജിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 1.30 ഓടെ തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിലായിരുന്നു അപകടം.ആലക്കോട് ഭാഗത്തു നിന്നും വന്ന മാരുതി സിഫ്റ്റ് കാർ കല്ലൊടി ബസ് സ്റ്റോപ്പിനു സമീപം നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ശക്തമായ മഴ പെയ്തതിനാൽ ദമ്പതികൾ കുടയും ചൂടി സ്കൂട്ടറിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. അമിത വേഗതയിൽ വന്ന കാർ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചതോടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഇടിയുടെ ശക്തിയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ചു മറിയുകയായിരുന്നു. കാർ യാത്രികർക്കും നിസാര പരിക്കേറ്റു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത കാലത്തായി നിരവധി അപകടങ്ങളാണ് കല്ലൊടി ബസ് സ്റ്റോപ്പ് പരിസരത്ത് ഉണ്ടായിട്ടുള്ളത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുളള ഡിവൈഡർ സംവിധാനം അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

%d bloggers like this: