തീവ്രവാദ സംഘടകളെ മഹല്ല് നേതൃസ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണം: സമസ്ത

കണ്ണൂർ: എസ്ഡിപിഐ പോലുള്ള മത തീവ്രവാദ സംഘടനകളെ പള്ളി, മദ്രസ നേതൃസ്ഥാനങ്ങളിൽ നിന്നും

മാറ്റി നിർത്താൻ മുഴുവൻ മഹല്ല് നിവാസികളും തയ്യാറാകണമെന്ന് സമസ്തയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘം ജില്ലാ ട്രഷറർ കെ.പി ഉസ്മാൻ ഹാജി വേങ്ങാട് പ്രസ്താവിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സംഭവം ദൗർഭാഗ്യകരവും സംഭവിക്കാൻ പാടില്ലാത്തതുമാണ്. മുസ്ലീം ഐക്യവേദിയുടെ പേരിലും ചാരിറ്റി പ്രവർത്തനം മറയാക്കിയും സമുദായത്തിനകത്ത് തീവ്രവാദം വളർത്താൻ ശ്രമിക്കുകയാണ്. മഹല്ല് ജനറൽ ബോഡികളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ, എൻ ഡി എഫ് പോലുള്ള സംഘടനകളെ മാറ്റിനിർത്താൻ മുഴുവൻ അംഗങ്ങളും ജാഗ രൂകരാകണമെന്നും അല്ലാത്തപക്ഷം എസ് ഡി പി ഐ ചെയ്യുന്ന കൊലപാതകങ്ങൾക്ക് മുസ്ലീം സമുദായം മറുപടി പറയേണ്ടി വരുന്ന അവസ്ഥ സംജാതമാകുമെന്നും അദ്ദേഹം പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

%d bloggers like this: