മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബ് അന്തരിച്ചു

മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് ഗവര്ണറുമായ എം.എം. ജേക്കബ് (92) അന്തരിച്ചു. പാലായിലെ സ്വകാര്യ

ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുതവണ മേഘാലയ ഗവർണറായിരുന്ന അദ്ദേഹം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാമപുരത്തെ പള്ളി സെമിത്തേരിയിൽ.
1952ല് കേരള ഹൈക്കോടതിയില് അഭിഭാഷകനായി പ്രവേശിച്ചു. 1950കളുടെ തുടക്കത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോള് ഇതിനോട് ചേര്ന്ന് പ്രവര്ത്തനം ആരംഭിച്ചു. 1954ല്
രാഷ്ട്രീയ രഹിത വോളണ്ടറി സംഘടനയായ ഭാരത് സേവക് സമാജില് ചേര്ന്നു.
ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ കേരളഘടകകം ജനറല് സെക്രട്ടറി, ട്രഷറര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഓള് ഇന്ത്യ കോണ്ഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട അംഗമായും അദ്ദേഹം വര്ഷങ്ങളോളം പ്രവർത്തിച്ചു.
1982ലും 1988ലും ജേക്കബിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. 1986ല് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്ലമെന്ററി കാര്യമന്ത്രിയായും ആഭ്യന്തര സഹമന്ത്രിയായും ജലവിഭവ വകുപ്പ് മന്ത്രിയും പ്രവര്ത്തിച്ചിട്ടുണ്ട്.
1985ലും 1993ലും ന്യൂയോര്ക്കില് യുഎന് അസംബ്ലിയില് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1993ല് യൂറോപ്യന് പാര്ലമെന്റിലെ മനുഷ്യാവകാശ കോണ്ഫെറന്സിലും പങ്കെടുത്തു. 1995ലാണ് മേഘാലയയുടെ ഗവർണറായി എം.എം. ജേക്കബിനെ നിയമിച്ചത്. 2000ല് ഇദ്ദേഹത്തിന് രണ്ടാം വട്ടവും മേഘാലയ ഗവര്ണര് സ്ഥാനം നല്കിയിരുന്നു.

error: Content is protected !!
%d bloggers like this: