കോണ്ഗ്രസുമായി സഹകരിക്കാന് തയ്യാറെന്ന് മമത

ബി.ജെ.പി യെ കേന്ദ്രത്തില് നിന്ന് താഴെ ഇറക്കാന് കോണ്ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂല് കോണ്ഗ്രസ്

നേതാവും ബംഗാള് മുഖ്യമന്ത്രിയുമായ മമതാ ബാനര്ജി. തനിക്ക് സോണിയാ ഗാന്ധിയുമായി നല്ല ബന്ധമാണ് ഉള്ളത്. എന്നാല് ‘ജൂനിയര്’ ആയ രാഹുലുമായി ഒന്നിച്ച് പ്രവര്ത്തിച്ചിട്ടില്ല. പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തത്കാലം അങ്ങനെയൊരു ആഗ്രഹമില്ലെന്നും അവര് പറഞ്ഞു. അത്തരം ചര്ച്ചകള്ക്ക് പകരം ഒന്നിച്ച് പ്രവര്ത്തിക്കലാണ് പ്രധാനമെന്നും ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില് മമത വ്യക്തമാക്കി.
ആശയങ്ങളും ലക്ഷ്യങ്ങളും ശരിയായ ആരുമായും സഹകരിക്കാന് തൃണമൂലിന് ഒരു പ്രശ്നവുമില്ല.

തന്റെ ആഗ്രഹം എല്ലാ പ്രാദേശിക പാര്ട്ടികളും യോജിക്കണം എന്നുള്ളതാണ്. എന്നാല് അത് താന് മാത്രം തീരുമാനിക്കേണ്ട കാര്യമല്ല. എല്ലാ പ്രാദേശിക പാര്ട്ടികളും ചേര്ന്ന് തീരുമാനം എടുക്കണം. പ്രതിപക്ഷ പാര്ട്ടികളുടെ മഹാ സഖ്യം സാധ്യമാണ്.
താന് പ്രധാനമന്ത്രി ആവുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. താനൊരു സാധാരണ വ്യക്തിയാണ്. തന്റെ ജോലിയില് താന് സന്തോഷവാനുമാണ്. ഒന്നിച്ച് പ്രവര്ത്തിക്കുക എന്നതാണ് പ്രധാനം. ബി.ജെ.പി മനുഷ്യരെ പീഡിപ്പിക്കുകയാണ്. ചില ബി.ജെ.പിക്കാര് പോലും അവരെ പിന്തുണക്കുന്നില്ല. നൂറുകണക്കിന് ഹിറ്റ്ലര്മാരെപ്പോലെയാണ് അവര് ഭാവിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
നേരത്തെ കോണ്ഗ്രസ് പ്രസിഡന്റ് രാഹുല് ഗാന്ധി ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില് കണ്ട് സഖ്യ സാധ്യതകളെ കുറിച്ച് ബംഗാളിലെ കോണ്ഗ്രസ് നേതാക്കളുമായി ചര്ച്ച നടത്തിയിരുന്നു. ഒരു വിഭാഗം നേതാക്കള് തൃണമൂലുമായി സഖ്യം വേണമെന്ന നിലപാടായിരുന്നു. എന്നാല് ബംഗാള് പി.സി.സി പ്രസിഡന്റ് ആധിര് രഞ്ജന് ചൗധരി ഉള്പ്പടെയുള്ള നേതാക്കള് തൃണമൂലുമായുള്ള സഖ്യത്തിന് എതിരാണ്.

error: Content is protected !!
%d bloggers like this: