മാക്കൂട്ടം ചുരം റോഡിലെ ഗതാഗത നിരോധനം പിൻവലിച്ചു: ചെറിയ വാഹനങ്ങള് ഇന്നുമുതല് കടത്തിവിടും

ഇരിട്ടി: ഉരുള്പെട്ടലിനെ തുടര്ന്ന് ഗതാഗതം നിരോധിച്ച ഇരിട്ടി – വീരാജ്പേട്ട അന്തര്സംസ്ഥാന പാതയില് ചെറിയ വാഹനങ്ങള്ക്കുള്ള ഗതാഗത നിരോധനം നീക്കി. ഇന്ന് മുതല് ചെറിയ വാഹനങ്ങള് കടത്തിവിടുമെന്ന് കുടക് ജില്ലാ കളക്ടര് സി.ഐ ശ്രീവിദ്യ അറിയിച്ചു. കാര്, ജീപ്പ് ഉള്പ്പെടെയുള്ള ചെറിയവാഹനങ്ങള് മാത്രമെ അടത്തി വിടുകയുള്ളു. കളക്ടറുടെ നേതൃത്വത്തില് ഉന്നത തല സംഘം റോഡിന്റെ സുരക്ഷ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. മാകൂട്ടം വനത്തില് ഉണ്ടായ ഉരുള്പൊട്ടലിനെ തുടര്ന്ന് റോഡില് നാലിടങ്ങളില് വന് വിള്ളല് വീണതിനെ തുടര്ന്നാണ് ജൂലായ് 12 വരെ കുടക് ജില്ലാ ഭരണകൂടം ഗതാഗതത്തിന് നിരോധനം ഏര്പ്പെടുത്തിയത്. ആയിരക്കണക്കിന് വാഹനങ്ങള് കടന്നുപോകുന്ന രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ പ്രധാന്യം ഉള്ക്കൊണ്ടുകൊണ്ട് ഗതാഗത പുനസ്ഥാപിക്കാന് അറ്റകുറ്റപണികള് വിഭജിച്ച് നല്കിയാണ് യുദ്ധകാലടിസ്ഥാനത്തില് നിര്മാണം പൂര്ത്തിയാക്കിയത്.ബസുകള് ഉള്പ്പെടെ വലിയ വാഹനങ്ങളുടെ കാര്യത്തില് തീരുമാനമായിട്ടില്ല. അപകട മേഖലയില് ബാരിക്കേഡുകള് സ്ഥാപിച്ചിട്ടുണ്ട. ഒരേസമയം ഒരു വാഹനം മാത്രം കടത്തി വിടാനാണ് തീരുമാനം. ചെറിയ വാഹനങ്ങള്ക്ക് മാത്രം പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള ബോര്ഡുകള് കൂട്ടപുഴയിലും പെരുമ്പാടിയിലും സ്ഥാപിച്ചിട്ടുണ്ട്.

error: Content is protected !!
%d bloggers like this: