റോട്ടറി ഭാരവാഹികള് ഇന്ന് സ്ഥാനമേല്ക്കും

പയ്യന്നൂര്: മൂന്ന് ദശാബ്ദമായി പയ്യന്നൂരില് പ്രവര്ത്തിച്ചു വരുന്ന പയ്യന്നൂര് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് രാത്രി 7.30 ന് ശ്രീപ്രഭ ഓഡിറ്റോറിയത്തില് നടക്കുമെന്നും സ്ഥാനാരോഹണ ചടങ്ങില് മുന് ഡിസ്ട്രിക്റ്റ് ഗവര്ണര് സുനില് കെ.സക്കറിയ മുഖ്യാതിഥിയായി സംബന്ധിക്കും.ചടങ്ങില് പുതിയ പ്രസിഡന്റായി കെ.അരവിന്ദാക്ഷനും സെക്രട്ടറിയായി കെ.പി.രവീന്ദ്രനും സ്ഥാനമേല്ക്കും. നടപ്പ് പ്രവര്ത്തന വര്ഷം ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് മുന്തൂക്കം നല്കും.പ്രധാന കേന്ദ്രങ്ങളിലായി 5000 ഔഷധ മരങ്ങള് വെച്ച് പിടിപ്പിക്കുമെന്നും പയ്യന്നൂരിലെ ഒരു പ്രൈമറി സ്കൂള് ദത്തെടുത്ത് ആവശ്യമായ സൗകര്യങ്ങള് ഏര്പ്പെടുത്തുമെന്നും നൂറ് യുവാക്കള്ക്ക് വിദഗ്ദ തൊഴിലില് സൗജന്യ പരിശീലനം നല്കുവാനും പദ്ധതികള് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള് അറിയിച്ചു.

error: Content is protected !!
%d bloggers like this: