വിജയോത്സവം നടത്തി

ഇരിട്ടി : ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ 2018 വർഷം ഉന്നത വിജയം നേടിയ ബിരുദ വിദ്യാർത്ഥികൾകളെ അനുമോദിക്കുന്ന ചടങ്ങായ വിജയോത്സവം പ്രഗതി ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ പയ്യാവൂർ മാധവൻ , പി. ധനേഷ്, എം. രതീഷ് എന്നിവർ പ്രസംഗിച്ചു. ഇതേബാച്ചിൽ കോളേജ് വിട്ട വിദ്യാർത്ഥികളിൽ നിന്നും ഏറ്റവും നല്ല വിദ്യാർത്ഥികളാണ് തിരഞ്ഞെടുത്ത എം. അഞ്ജന , സി.യു. അഭിലാഷ് എന്നിവരേയും ചടങ്ങിൽ അനുമോദിച്ചു.

%d bloggers like this: